സോപാന സംഗീത കലയില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമായിരുന്നു ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല് ദശാബ്ദമായി അദ്ദേഹത്തിന്റെ കലാസപര്യയുണ്ട്. സോപാന സംഗീതത്തെക്കുറിച്ച് വിശദമായ പഠനം നടത്തുകയും പുതിയ പ്രയോഗരീതികള്‍ കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തെ കേരളത്തിന്റെ സാംസ്‌കാരിക ലോകം എക്കാലവും സ്മരിക്കും. ശ്രീ. ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ കുടുംബാംഗങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു.