ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും.
ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും. ഒൻപതു ഇനങ്ങളുള്ളതാണ് ഓണക്കിറ്റ്. 26451 ആദിവാസി  പുരുഷന്മാർക്ക് കസവുകരയുള്ള ഡബിൾ മുണ്ടും തോർത്തും 34553  സ്ത്രീകൾക്ക് കസവു സിംഗിൾ സെറ്റ് മുണ്ടുമാണ് ഓണക്കോടിയായി നൽകുന്നത്. ഇതിനു 55874773 രൂപ ചെലവാകും. 15  കിലോ ജയാ അരി, 500  ഗ്രാം  ചെറുപയർ, 500  ഗ്രാം  പഞ്ചസാര,  500 ഗ്രാം ശർക്കര, 200  ഗ്രാം മുളകുപൊടി, 500  മില്ലിഗ്രാം വെളിച്ചെണ്ണ, ഒരു കിലോ ഉപ്പുപൊടി, 250 ഗ്രാം തുവരപ്പരിപ്പ്, 200  ഗ്രാം  തേയില എന്നിവയാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഒരു കിറ്റിന് 768.45  രൂപയാണ് ചെലവ്. ഇതിനായി 12 .27   കോടി രൂപയാണ് വേണ്ടിവരിക. ട്രാൻസ്‌പോർട്ടേഷൻ ചാർജിനത്തിൽ 61  ലക്ഷം രൂപയും ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.