കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍റെ നവീകരിച്ച വെബ്സൈറ്റും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കലും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ  വകുപ്പ് മന്ത്രി ശ്രീ. എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി ജെ വര്‍ഗീസ്, കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, ബോര്‍ഡ് അംഗം ശ്രീ. പി. ടി. ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ. എ. പി. ഷാനവാസ്, റീജണല്‍ മാനേജര്‍ ശ്രീ. സി. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

കോര്‍പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങള്‍, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി ഇനി സമര്‍പ്പിക്കാനാവും. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവക്കുള്ള സ്കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സ്വീകരിക്കലും തുടര്‍ നടപടികളും നടക്കും.