മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നല്കി
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ സഹായ നിധിയിലേക്ക് കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് അഞ്ച് ലക്ഷം രൂപ നല്കി. കോര്പറേഷന് ചെയര്മാന് പി ജെ വര്‍ഗീസില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന് ഏറ്റു വാങ്ങി. കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, ബോര്‍ഡ് അംഗം ശ്രീ. പി. ടി. ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ. എ. പി. ഷാനവാസ്, റീജണല്‍ മാനേജര്‍ ശ്രീ. സി. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.