പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് മുട്ടില്‍-പഴശ്ശി കോളേജിലും  12 ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി പൂത്തുമലയിലും സന്ദര്‍ശനം നടത്തും. 2 മണിക്ക് കളക്ടറേറ്റില്‍ അവലോകനയോഗം  ചേരും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും കളക്ടറും എംഎല്‍എമാരും പങ്കെടുക്കും.  3.30 ന് കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍
പട്ടികവിഭാഗങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കോടിയുടേയും ഓണക്കിറ്റിന്‍റേയും  സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.