പ്രമുഖ കഥകളി നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പച്ച, കത്തി വേഷങ്ങളില്‍ വ്യത്യസ്തമായ ശൈലി രൂപപ്പെടുത്തിയ പ്രമുഖനായിരുന്നു അദ്ദേഹം. തന്‍റെ വ്യത്യസ്തമായ നടന വൈഭവം കൊണ്ട് കഥകളി ആസ്വാദകരുടെ ഹൃദയം കവര്‍ന്ന അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാദമികളുടെയും പുരസ്കാരങ്ങളും, ഫെല്ലോഷിപ്പ് ലഭിച്ചു. കോട്ടയ്ക്കല്‍ നാട്യ സംഘത്തിലെ പ്രധാന അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്‍റെ  പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണ്. അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.