അനുശോചിച്ചു
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്തെ നിറ സാന്നിധ്യമായിരുന്നു. 1975ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന  സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണത്തിലൂടെ നായകനായി അരങ്ങേറി. പിന്നീട് സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമാണ് സത്താർ മലയാളികൾക്ക് മുന്നിലെത്തിയത്. 148 ഓളം സിനിമകളിൽ അഭിനയിച്ചു. 2014 ൽ അഭിനയിച്ച പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ.
സത്താറിന്റെ വേർപാടിൽ മലയാള സിനിമാ ലോകത്തോടൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.