പാലക്കാട് നഗരത്തിൽ ശംഖുവാരത്തോട് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി ശ്രീ എ കെ ബാലന്‍  ഇന്ന്  നിര്‍വ്വഹിച്ചു. അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ഭവനം ഇല്ലാത്തതാണ് അടിസ്ഥാന വിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു മാറ്റം വരുത്തേണ്ടതിന്റെ ഭാഗമായാണ് ശംഖുവാരത്തോട് ഫ്‌ളാററ് സമുച്ചയം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.
7.20 കോടി രൂപ ചിലവഴിച്ച് 64 ഫ്‌ളാറ്റുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ 40 ഗുണഭോക്താക്കള്‍ക്കുള്ള ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനമാണ് നടന്നത്. ബാക്കി വരുന്ന 24 ഫ്‌ളാറ്റുകളിലേക്കായി ഗുണ ഭോക്താക്കളെ ഉടന്‍ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന പട്ടിക ജാതി ക്ഷേമ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് 3.67 കോടി രൂപയും, ഐ.എച്ച്.എസ്.ഡി.പി (ഇന്റഗ്രേറ്റഡ് ഹൗസിങ്ങ ആന്റ് സ്ലം ഡവലപ്‌മെന്റ് പ്രോഗ്രാം) വിഹിതമായ 1.45 കോടി രൂപയും, നഗരസഭ വിഹിതമായ 2.08 കോടി രൂപയും ചേര്‍ത്താണ് അടങ്കല്‍ തുകയായ 7.20 കോടി രൂപ കണ്ടെത്തിയത്. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശംഖുവാരത്തോടിനു ഇരുവശത്തുമായി താമസിച്ചു വന്നിരുന്ന 44 പേര്‍ക്ക് കൈവശരേഖ അനുവദിച്ചു നല്‍കിയിരുന്നു. ഇവിടെ മുമ്പ് ഓടിട്ട വീടുകളും തീരെ താമസ സൗകര്യം കുറവുള്ള ചായ്പ്പുകളും നിര്‍മ്മിച്ചാണ് ഈ കുടുംബങ്ങള്‍ താമസിച്ചിരുത്. കൂടാതെ ഒരു പൊതു കക്കൂസാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം പൊളിച്ചു നീക്കി ഒരു ബ്ലോക്കില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള എട്ട് ഫ്‌ളാററുകള്‍ അടങ്ങിയ എട്ട് ബ്ലോക്കുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ബെഡ് റൂമുകള്‍,ഹാള്‍,അടുക്കള,ശൗചാലയം എന്നിവയും വൈദ്യുതി കണക്ഷന്‍,ശുദ്ധ ജല വിതരണ കണക്ഷന്‍ എന്നീ സൗകര്യങ്ങളും ഓരോ ഫ്‌ളാററിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാററു സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ്.
ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Image may contain: 5 people