പട്ടികജാതി മല്‍സ്യ തൊഴിലാളി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി. ഈ വിഭാഗം ഗുണഭോക്താക്കളില്‍പെട്ട, ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന വരായാലും അവര്‍ വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവരോ ഒരേ വീട്ടില്‍ താമസിക്കുന്നവരെങ്കിലും വ്യത്യസ്ത അടുക്കളകളില്‍ വെവ്വേറെ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നവരോ ആയവരെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും സ്വന്തമായി വീടില്ലാത്തതുകൊണ്ട് മാത്രം മറ്റു വീടുകളിലോ തങ്ങളെ ആശ്രയിച്ചു കഴിയുന്നവരല്ലാത്ത മാതാപിതാക്കളോടൊപ്പമോ താമസിക്കുന്നവരെയും വ്യത്യസ്ത കുടുംബമായി പരിഗണിച്ച് അവര്‍ക്കു ഭവനനിര്‍മാണ ധനസഹായം നല്‍കാവുന്ന താണെന്ന്ഉത്തരവായി.

ഈ വിഭാഗം ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്ന മാനദണ്ഡവും ഇളവ് ചെയ്തു.