പെരിങ്ങോം എം ആര് എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ അനുവദിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഏഴു തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.ആദ്യ വര്‍ഷം അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ആരംഭിക്കുന്നത്. ഇതിനായി പ്രധാന അധ്യാപക തസ്തിക ഉള്‍പ്പെടെ രണ്ടു യു.പി.എസ്.എ, ഒരു ക്ലാര്‍ക്ക്, ഒരു മാനേജര്‍- കം-റസിഡന്റ് ട്യൂട്ടര്‍, ഒരു ആയ, ഒരു വാച്ച്മാന്, രണ്ട് അസിസ്റ്റന്റ് കുക്ക് എന്നീതസ്തികകളാണ് അനുവദിച്ചത്.4.0470 ഹെക്ടര്‍ ഭൂമിയില്‍ കിഫ്ബി സഹായത്തോടെയാണ് സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. ഇതിനുള്ള അനുമതികള്‍ ലഭിച്ചുകഴിഞ്ഞു.