പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ നിര്‍മിച്ച, ആണ്‍കുട്ടികള്‍ക്കായുള്ള പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളുടെ എണ്ണം 120ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു ആനുപാതികമായി പുതിയ തസ്തികകളും അനുവദിച്ചു. വലിയശാലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് മണ്ണന്തലയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. വലിയശാല ഹോസ്റ്റലില്‍ 40അന്തേവാസികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യ മാണ് ഉണ്ടായിരുന്നത്. അതിനു ആനുപാതികമായ ജീവനക്കാരാണ് അവിടെ ഉണ്ടായിരുന്നത്. മണ്ണന്തലയിലെ പുതിയ കെട്ടിടത്തില്‍ 120 അന്തേവാസി കളെപ്രവേശിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. അതനുസരിച്ചാണ് അന്തേവാസികളുടെ എണ്ണം കൂട്ടാനും ആനുപാതികമായി ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചത്.ഒരു സീനിയര്‍ സൂപ്രണ്ട്, മൂന്ന് അസിസ്റ്റന്റ് കുക്ക്, ഒരു വാച്ച്മാന്‍(പകല്‍), രണ്ടു മെസ് ബോയ്(പാര്‍ട്ട് ടൈം), രണ്ടു സ്വീപ്പര്‍(പാര്‍ട്ട് ടൈം), രണ്ടു സ്‌കാവഞ്ചര്‍(പാര്‍ട്ട് ടൈം) എന്നെ തസ്തികകളാണ് അനുവദിച്ചത്.