പട്ടികജാതി വിഭാഗത്തില്‍ പെട്ട 1000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പാസായശേഷം മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം നേടുന്നതിന് ധനസഹായം ലഭിക്കാന്‍നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായവരും ‘ലക്ഷ്യ’ എന്ന സ്ഥാപനത്തിനു പുറമെ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ‘വിഷന്‍ 2013’പദ്ധതി പ്രകാരം ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ചേര്‍ന്നു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം അനുവദിക്കാവുന്നതാണ്. ഇതിനു പുറമെ, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2018 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം അനുവദിക്കാവുന്നതാണ്.