സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് എം ഡി രാമനാഥന്റെ മകന്റെ കത്ത്
0 likes
160 views
Comments സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് എം ഡി രാമനാഥന്റെ മകന്റെ കത്ത് Comments
പ്രശസ്ത സംഗീതജ്ഞന് എം ഡി രാമനാഥന്റെ മകന് ബാലാജി രാമാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ കെ ബാലനും നന്ദി അറിയിച്ചുകൊണ്ട് കത്ത് നല്കി. പാലക്കാട് ജില്ലയില്‍ എം ഡി രാമനാഥന് സ്മാരകമായി സാംസ്കാരിക നിലയം പണിത് അദ്ദേഹത്തിന്റെ സംഗീതപൈതൃകത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതില്‍ അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ടായിരുന്നു കത്ത്.
“എന്റെ വന്ദ്യപിതാവ് കര്‍ണാടക സംഗീതത്തിന് നല്കിയ സംഭാവനകളെ കേരള സര്‍ക്കാര്‍ ആദരിച്ചതിന് മാതാവ് ശ്രീമതി. വിശാലം രാമനാഥന്റെ പേരില്‍ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. 1968 ല്‍ സംസ്ഥാന അവാര്‍ഡ് നല്‍കികൊണ്ട് എന്റെ പിതാവിനെ ആദ്യമായി അംഗീകരിച്ചത് കേരള സര്‍ക്കാരായിരുന്നു. അന്ന് ആ അവാര്‍ഡിന് അദ്ദേഹം സ്നേഹവും നന്ദിയും അറിയിച്ചത് ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 50 വര്‍ഷത്തിന് ശേഷം ഒരുക്കുന്ന സ്മാരകം അദ്ദേഹത്തിന്റെ സംഗീത പൈതൃകത്തെ പ്രോജ്വലിപ്പിക്കുന്നതാണ്.” ഇങ്ങനെ തുടരുന്ന കത്ത് സര്‍ക്കാരിനുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
എം ഡി രാമനാഥന്റെ മകന് നല്കിയ കത്തിലെ ഓരോ വാക്കുകളും പിണറായി വിജയന് നേതൃത്വം നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരവും കലാകാരന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകവും കൂടിയാണെന്ന് മന്ത്രി എ കെ ബാലന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. സംഗീത പ്രേമികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി എം ഡി രാമനാഥന്റെ കുടുംബാംഗങ്ങള്‍ക്കും മകന് ബാലാജി രാമാനന്ദനും മന്ത്രി നന്ദി അറിയിച്ചു.
ലോകത്തെങ്ങുമുള്ള ഇന്ത്യക്കാര്‍ കൊണ്ടാടുന്ന സംഗീതമാണ് എംഡി രാമനാഥന്റേത്. അമേരിക്കയിലും യൂറോപ്പിലും വിവിധ ഇന്ത്യന്‍ കൂട്ടായ്മകളില്‍ എംഡി രാമനാഥന്റെ സംഗീതം ഇപ്പോഴും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ അഭിമാനമായ ഈ സംഗീതജ്ഞന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി മന്ത്രി എ കെ ബാലന് മുന്‍കയ്യെടുത്താണ് സ്മാരകം പണിതീര്‍ത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ സ്മാരകം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഒരു കോടി രൂപ ചെലവഴിച്ച് ആര്‍ക്കിടെക്ട് ശങ്കര്‍ രൂപകല്‍പ്പന ചെയ്ത സാംസ്കാരിക നിലയമാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി സ്മാരകം ഉദ്ഘാടനം ചെയ്തു.