പുതുതായി 69 അംബേദ്കര്‍ ഗ്രാമങ്ങള്‍: മന്ത്രി എ കെ ബാലന്
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി വിഭാഗത്തിന് അനുവദിച്ച 23801 വീടുകളില്‍ 16853 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പട്ടികജാതി വികസന ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ലൈഫ് മിഷന് മുഖേന അര്‍ഹരായ 8133 കുടുംബങ്ങള്‍ക്കും വീട് അനുവദിച്ചിട്ടുണ്ട്. അതില്‍ 3572 വീടുകള്‍ പൂര്‍ത്തിയായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്ന 16360 വീടുകളില്‍ ഈ സര്‍ക്കാര്‍ 9269 എണ്ണം പൂര്‍ത്തീകരിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം 2016-17 ല്‍ അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ 255 കോളനികള്‍ തെരഞ്ഞെടുത്തു. അതില്‍ 9 എണ്ണം ഇതിനകം പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം പുതുതായി 69 കോളനികളെയും അംബേദ്കര്‍ ഗ്രാമങ്ങളാക്കി വികസിപ്പിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.