പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്: പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
പാലക്കാട് മെഡിക്കല്‍ കോളേജിലെ അവശേഷിക്കുന്ന നിര്‍മാണ, അനുബന്ധ സൗകര്യ പ്രവൃത്തികളും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി 2020 ഡിസംബറോടു കൂടി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ മുഖ്യമന്ത്രിയുടെ നിയസഭാ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം, ആശുപത്രിക്കു വേണ്ട ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതി, വെള്ളം എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത