2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് ശ്രീ. കലാമണ്ഡലം കുട്ടന്‍, ശ്രീ. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം ശ്രീ. പല്ലാവൂര്‍ രാഘവ പിഷാരടിക്കു നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ നൃത്ത നാട്യ പുരസ്‌കാരം ശ്രീമതി. കലാ വിജയന് നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീമതി. കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, ശ്രീ. കലാമണ്ഡലം കെ ജി വാസുദേവന്‍, ശ്രീ. കെ ബി രാജാനന്ദ് എിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ട കലാകാരന്മാരെ നിശ്ചയിച്ചത്.
സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ. വൈ. മുഹമ്മദ് റിജാം, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ . ടി കെ നാരായണന്‍, ശ്രീ. പെരുവനം കുട്ടന്‍ മാരാര്‍, ശ്രീ. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, പ്രൊഫ. ടി എന്‍ വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയാണ് പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരത്തിന് കലാകാരനെ നിശ്ചയിച്ചത്.
സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീമതി. കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ . ടി കെ നാരായണന്‍, ശ്രീമതി. കലാമണ്ഡലം ക്ഷേമാവതി, ശ്രീമതി. കലാമണ്ഡലം സരസ്വതി, പ്രൊഫ. ജോര്‍ജ് എസ് പോള്‍ എിവരടങ്ങിയ സമിതിയാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് അര്‍ഹയായ കലാകാരിയെ തെരഞ്ഞെടുത്തത്.