ശ്രീ. തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പിണറായി മന്ത്രിസഭയിൽ കുറച്ചുകാലം ഗതാഗത മന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയതെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വരികയും ഉറച്ചുനിൽക്കുകയും ചെയ്തു. പ്രതിസന്ധികളിൽ തളരാത്ത രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. – മന്ത്രി കൂട്ടിച്ചേർത്തു.