കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്ന് ചെന്നൈ കേരള സമാജത്തിൽ ഉദ്ഘാടനം ചെയ്തു. കേരള സാംസ്കാരിക വകുപ്പ് , മലയാളം മിഷൻ, ഭാരത് ഭവൻ, കേരള ചലച്ചിത്ര അക്കാദമി, ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രം എന്നിവ സംയുക്തമായാണ് മൂന്നു ദിവസം നീളുന്ന ഈ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ പിന്തുണയുമുണ്ട്. തമിഴ്നാട് സാംസ്കാരിക മന്ത്രി ശ്രീ. കെ. പാണ്ഡ്യരാജൻ എഗ്മൂറിലെ കേരള സമാജത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. മലയാള ചലച്ചിത്ര മേഖലക്ക് വലിയ സംഭാവനകൾ നൽകിയ നടി ഉർവശി ശാരദ, ഗായകരായ ബി. വസന്ത, കെ. എസ് . ചിത്ര, ഉണ്ണി മേനോൻ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ദിവസം വൈകിട്ട് ഏഴിന് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ കാശ്മീരിലെ റൗഫ്, അരുണാചൽ പ്രദേശിലെ റിംഗപട, തെലങ്കാനയിലെ മാധുരി, തമിഴ്നാട്ടിലെ കരഗം, കാവടി, കംബള എന്നീ നൃത്തരൂപങ്ങളും കേരളത്തിൽ നിന്ന് തെയ്യാട്ടം, കടത്തനാടൻ കളരി, നാട്ടുഗദ്ദിക, ചവിട്ടുനാടകം എന്നിവയും അവതരിപ്പിച്ചു. ചലച്ചിത്രമേളക്കും തുടക്കം കുറിച്ചു. 25 ന് ആഫ്രോ-ഏഷ്യൻ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയുണ്ട്. 26 ന് മലയാളം മിഷൻ നടത്തിയ കലാ മത്സരങ്ങളിലെ വിജയികളും ചെന്നൈയിലെ മലയാളി സംഘടനകളും അവതരിപ്പിക്കുന്ന സർഗവസന്തം എന്ന കലാപരിപാടി ഉണ്ടാകും.സാംസ്കാരിക വകുപ്പ് , മലയാളം മിഷൻ, ഭാരത് ഭവൻ, ബുക്മാർക്ക്, കേരള ലളിതകലാ അക്കാദമി, വാസ്തുവിദ്യാ ഗുരുകുലം, സർഗാലയ എന്നിവയുടെ പവലിയനുകളും ഉത്സവ നഗരിയിലുണ്ട്. ചെന്നൈയിലെ മലയാളികൾ ആവേശത്തോടെയാണ് സാംസ്കാരികോത്സവത്തിനെത്തിയത്. തമിഴ് മക്കളും നിരവധി പേരെത്തി