കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കോര്‍പ്പറേഷന്‍ സ്ഥാപകദിനമായ ഫെബ്രുവരി 28 ന് രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 1995 ഫെബ്രുവരിയില്‍ സ്ഥാപിതമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ ഒ.ബി.സി. – മതന്യൂനപക്ഷ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി വിവിധ വായ്പാ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. നാളിതുവരെയായി 5.6 ലക്ഷത്തോളം ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 3700 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും സ്വയംതൊഴില്‍, വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മ്മാണം, പ്രവാസി പുനരധിവാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായി വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കുടുംബശ്രീ സി.ഡി.എസ്സുകള്‍ മുഖേനയും സന്നദ്ധ സംഘടനകള്‍ മുഖേനയും മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതികളും നടപ്പിലാക്കുന്നു. വായ്പാ പദ്ധതികള്‍ക്ക് പുറമേ തൊഴില്‍ നൈപുണ്യ-സംരംഭകത്വ വികസന പദ്ധതികളും പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിച്ചുവരുന്നു.

മികച്ച പദ്ധതി നിര്‍വ്വഹണം, വായ്പാ തിരിച്ചടവ്, മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് പ്രവര്‍ത്തന മികവിനുള്ള 15 ദേശീയ ബഹുമതികള്‍ കോര്‍പ്പറേഷന് ഈ കാലയളവില്‍ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 4 വര്‍ഷത്തിനകം മാത്രം 3 ദേശീയ പുരസ്കാരങ്ങളും മികച്ച റെസ്പോണ്‍സിബിള്‍ സോഷ്യല്‍ ബ്രാന്‍ഡിനുള്ള ഫ്യൂച്ചര്‍ കേരള അവാര്‍ഡും ലഭിച്ചു. രജതജൂബിലിയോടനുബന്ധിച്ച്, കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് സംരംഭങ്ങള്‍ നടത്തുന്ന ഗുണഭോക്താക്കളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള (BCDC EXPO 2020) ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ പാലക്കാട് കോട്ടമൈതാനത്ത് നടത്തുകയാണ്. വ്യക്തിഗത ഗുണഭോക്താക്കളും കുടുംബശ്രീ സി.ഡി.എസ്സുകളും സന്നദ്ധ സംഘടനകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാന കോര്‍പ്പറേഷനുകളുടെ ഗുണഭോക്താക്കളും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി മേളയില്‍ പങ്കെടുക്കും. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ തത്സമയ നിര്‍മ്മിതിയും ഫുഡ് കോര്‍ട്ടും മെഡിക്കല്‍ ക്യാമ്പും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രദര്‍ശന വിപണന മേളയുടെ ഔപചാരികമായ ഉദ്ഘാടനം 2020 ഫെബ്രുവരി 24 ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത്  ബഹു: പട്ടികജാതി / പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമം, നിയമം, സാംസ്കാരികം, പാര്‍ലമെന്‍ററികാര്യം വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. ശ്രീ.ഷാഫി പറമ്പില്‍ എം.എല്‍.എ. – യുടെ അദ്ധ്യക്ഷനാകും. ശ്രീ.വി.കെ.ശ്രീകണ്ഠന്‍ എം.പി. പ്രവാസി പുനരധിവാസ പദ്ധതി വായ്പാ വിതരണവും, കുമാരി.രമ്യ ഹരിദാസ് എം.പി. വിദ്യാഭ്യാസ വായ്പാ വിതരണവും എം.എല്‍.എ. മാരായ ശ്രീ. പി.ഉണ്ണി, ശ്രീ. കെ.വി.വിജയദാസ്, ശ്രീ. എന്‍.ഷംസുദ്ദീന്‍, ശ്രീ. വി.ടി.ബല്‍റാം, ശ്രീ. പി.കെ.ശശി., ശ്രീ.മുഹമ്മദ് മുഹസിന്‍, ശ്രീ.കെ.ഡി.പ്രസേനന്‍, ശ്രീ. കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ:കെ.ശാന്തകുമാരി, പാലക്കാട് ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി കഅട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി. പ്രമീളാ ശശിധരന്‍, ശ്രീ.സി.ടി. കൃഷ്ണന്‍ Ex-MLA, ശ്രീ.ഗോപി കോട്ടമുറിയ്ക്കല്‍ Ex-MLA, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ.എന്‍. രാധാകൃഷ്ണന്‍ നായര്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ശ്രീ. എ.പി. ജയന്‍, ശ്രീ. എ. മഹേന്ദ്രന്‍, ശ്രീ. റ്റി. കണ്ണന്‍ എന്നിവരും ആശംസാ പ്രസംഗം നടത്തും. കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ.ടി. ബാലഭാസ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ടി.കെ. സുരേഷ് സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ. ടി.ആര്‍. അജയന്‍.നന്ദിയും രേഖപ്പെടുത്തും.

രജതജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനം 2020 ഫെബ്രുവരി 28 ന് പാലക്കാട് കോട്ടമൈതാനത്ത് ബഹു: പിന്നോക്ക/പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്കാരികം, പാര്‍ലമെന്‍ററികാര്യം വകുപ്പ് മന്ത്രി ശ്രീ.എ.കെ.ബാലന്‍റെ അധ്യക്ഷതയില്‍ ബഹു.കേരള ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും, ശ്രീ.ഷാഫി പറമ്പില്‍ എം.എല്‍.എ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി.പി.ഐ.ശ്രീവിദ്യ IAS., ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.കെ.നാരായണ്‍ എന്നിവര്‍ സംസാരിക്കും. കെ.എസ്.ബി.സി.ഡി.സി. ചെയര്‍മാന്‍ ശ്രീ. ടി.കെ. സുരേഷ് സ്വാഗതവും, കെ.എസ്.ബി.സി.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ.ടി. ബാലഭാസ്കരന്‍ ആമുഖ പ്രസംഗവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി. പ്രമീളാ ശശിധരന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരിക്കും.