കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രികളിലും ക്വാറന്‍റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാന്‍ സാംസ്കാരിക വകുപ്പ് വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികള്‍ നടപ്പാക്കി തുടങ്ങി.സാംസ്കാരിക വകുപ്പിന്‍റെ സാംസ്കാരിക വിനിമയ സ്ഥാനപമായ ഭാരത് ഭവന്‍ വിവിധ സാംസ്കാരിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി ടെലി ഫിലിം മേക്കിംഗ്, മൈബുക്ക്, തിയേറ്റര്‍, ഒന്നുപാടാമോ, ഡബ്സ്മാഷ്, കവിത, കഥ, രുചിക്കൂട്ട്, ചിത്ര-ശില്‍പ കൈവേലകള്‍, മുത്തശ്ശിക്കഥ, പൂന്തോട്ടം, പെറ്റ്സ് എന്നീ വിഷയങ്ങളിലുള്ള രണ്ട് മുതല്‍ മൂന്ന് മിനുട്ട് വരെയുള്ള സൃഷ്ടികള്‍ തയ്യാറാക്കി അയക്കാവുന്നതാണ്. ഏപ്രില്‍ 20 നുള്ളില്‍ ആവമൃമവേയവമ്മിസലൃമഹമ @ഴാമശഹ. രീാ എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കേരള സാഹിത്യ അക്കാദമി വിപുലമായ വായനയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ വെബ്സൈറ്റിലെ Bharathbhavankerala @gmail. com ) ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ എന്നിവരുടെ എല്ലാ കൃതികളും വായിക്കാം. മലയാളത്തിലെ പ്രശസ്തരായ 200 സാഹിത്യപ്രതിഭകളുടെ ചിത്രങ്ങള്‍, കൈയക്ഷരം, അവരുടെ ശബ്ദം, ചെറു ജീവചരിത്രക്കുറിപ്പ് എന്നിവ ചിത്രശാല എന്ന വിഭാഗത്തില്‍ സമാഹരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി. ഇളയിടം, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍, ബി. രാജീവന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും. (www.keralasahityaakademi.org) എന്ന വെബ്സൈറ്റില്‍ കാറ്റലോഗ് പരിശോ ധിച്ച് പുസ്തകങ്ങള്‍ വാട്സ്ആപ്പിലോ ഫോണ്‍ മുഖേനയോ ആവശ്യപ്പെടാവുന്ന താണ്. ഫോണ്‍- 9446587722, 9447972346, 9746980982.മലയാളം മിഷന്‍ ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാളം ഭാഷാ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കുമായി വൈവിദ്യമാര്‍ന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീട്ടിലെ കളികള്‍ മലയാളം മിഷന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം. “കളിക്കാം-വായിക്കാം, സമ്മാനം നേടാം” എന്ന സാഹിത്യ മത്സരത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. അതോടൊപ്പം “വീട്ടിലെ പാട്ട്, നാട്ടിലെ കൂട്ട്” എന്ന അന്താക്ഷരി ചലഞ്ചാണ് മറ്റൊന്ന്. ഇഷ്ടമുള്ള നാല് വരി സിനിമാ പാട്ട് പാടി നാട്ടിലെ ഏതെങ്കിലും കുട്ടിയെ ചലഞ്ച് ചെയ്യാം. ആ പാട്ടിലെ ഒരു വാക്ക് വരുന്ന പാട്ടായിരിക്കണം ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടി തുടര്‍ന്ന് പാടേണ്ടത്. ആ കുട്ടിക്ക് കേരളത്തിന് പുറത്ത%