കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സിനിമാ രംഗത്തുള്ള വിവിധ സംഘടനകള്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി ആശയവിനിമയവും നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി വീണ്ടും സംസാരിച്ചു. നിശ്ചിത എണ്ണം കലാകാരډാരെ ഉപയോഗപ്പെടുത്തി നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ നിര്‍മ്മാണവും പുനരാരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ക്ക് ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. നിശ്ചിത എണ്ണം കലാകാരډാരെ ഉപയോഗപ്പെടുത്തിയും മാനദണ്ഡങ്ങള്‍ പാലിച്ചും ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇന്‍ഡോര്‍ ചിത്രീകരണത്തിനും ഇതിനകം അനുമതി നല്‍കി. സര്‍ക്കാര്‍ സ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സഹായവും ഇതിനായി ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ സിനിമാ നിര്‍മ്മാണം പ്രദര്‍ശനം തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.