സാംസ്കാരിക കേരളത്തിന്‍റെ അഭിമാനമായ ശ്രീ. മോഹന്‍ലാലിന് അറുപതാം പിറന്നാളില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. കഴിഞ്ഞ നാല് ദശാബ്ദമായി മലയാള സിനിമയില്‍ അവിസ്മരണീയമായ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കഥാപാത്രങ്ങളുടെ ബാധ കയറിയതുപോലെയാണ് അദ്ദേഹത്തിന്‍റെ അഭിനയം. ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം. നടനവിസ്മയത്തിന്‍റെ കാണാപ്പുറങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരികലോകത്തിനു എത്രയും വേഗം തന്നെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്. അഭിനയജീവിതത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിത ത്തിലും അദ്ദേഹം തിളങ്ങിനില്‍ക്കുന്നു. സംസ്കാരിക വകുപ്പിന്‍റെ പ്രവര്‍ത്തന ങ്ങളോട് പൂര്‍ണ്ണമനസ്സോടെ അദ്ദേഹം സഹകരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ പൊതുവായ ആവശ്യങ്ങളോട് അനുഭാവമുള്ള പ്രതികരണമാണ് നടത്തിയി ട്ടുള്ളത്.