ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന  ‘മിന്നല്‍  മുരളി’ എന്ന  സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. ആര്‍.എസ്.എസിനും സംഘ്പരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്. അതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ തുടരെ നടത്തുന്നത് . എംടിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇവര്‍ അപമാനിച്ചു.
കോവിഡ് -19 നെ തുടര്‍് സിനിമാ മേഖലയാകെ പ്രതിസന്ധി നേരിടു ഘട്ടമാണിത്. അത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ചില നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്ന്    സിനിമാ മേഖലയെ സംരക്ഷി ക്കാന്‍ ശ്രമിക്കു ഘട്ടത്തിലാണ് ഇത്തരം അപമാനകരമായ പ്രവൃത്തികള്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് നിരക്കാത്തതെന്ന്     അവര്‍ക്കു തോന്നുന്ന  കാര്യങ്ങളെ ഇല്ലാതാക്കുകയെന്ന  രീതിയാണ് വര്‍ഗീയ ശക്തികളുടേത്. ഇത് കേരളത്തില്‍ വിലപ്പോകില്ല ഇത്തരം ആക്രമണങ്ങള്‍ക്കു സാംസ്‌കാരിക കേരളം കീഴ്പെടുകയില്ലെന്നു  സംഘപരിവാര്‍ മനസ്സിലാക്കുന്നത് നന്ന് .
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. ടോവിനോ തോമസ് അഭിനയിക്കു ചിത്രത്തിന് വേണ്ടി വലിയ തുക ചെലവഴിച്ചു നിര്‍മിച്ചതാണ് കാലടിയിലെ സെറ്റ്. ഇത് കാലടി മണപ്പുറത്തു സ്ഥാപിക്കാന്‍ ആവശ്യമായ അനുമതികള്‍ വാങ്ങിയിട്ട് ഉണ്ടെന്നാണ്    മനസിലാക്കാന്‍ കഴിഞ്ഞത്. കോവിഡ്-19 നെ തുടര്‍ന്നുണ്ടായ  ലോക്ക് ഡൌണ്‍  കാരണമാണ് ഷൂട്ടിംഗ്  മുടങ്ങിയത്. പ്രതിസന്ധികള്‍ നീങ്ങിയാല്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങാന്‍ സിനിമയുടെ നിര്‍മാതാവും സംവിധായകനും ഒരുങ്ങിയിരിക്കെയാണ് സെറ്റ് തകര്‍ത്തത്. സെറ്റ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടന രംഗത്തുവന്നിട്ടുണ്ട്
നിയമപരമായി നടത്തുന്ന  പ്രവര്‍ത്തനങ്ങളെ വര്‍ഗീയമായി കണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന  ധിക്കാരത്തിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.