അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്
കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയലോക്ക്ഡൗണ് കാലഘട്ടത്തില്സംസ്ഥാനത്തെആദിവാസിമേഖലയില്ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി. വനം വന്യജീവിവകുപ്പിന്റെകീഴില് പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്ട്ടികോര്പ്പിന്റെതേനീച്ചവളര്ത്തല്കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്സംസ്കരിച്ച്ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്വിപണിയില്എത്തിക്കുകയാണ്. അച്ചന്‍കോവില്‍ കാട്ടുതേനിന്റെവിപണനോദ്ഘാടനം സെക്രട്ടറിയേറ്റ്ലയം ഹാളില്കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന് നല്കി നിര്‍വഹിക്കുകയുണ്ടായി. ഹോര്ട്ടികോര്പ്പ്മാനേജിംഗ്ഡയറക്ടര്സജീവ്. ജെ, അച്ചന്‍കോവില്‍ ഡി.എഫ്.ഒ. ബി.സന്തോഷ്കുമാര്എന്നിവര്ചടങ്ങില് പങ്കെടുത്തു. അച്ചന്‍കോവില്‍ വനാന്തരങ്ങളില്കാണപ്പെടുന്ന ഔഷധമൂല്യമുളളതുംഅല്ലാത്തതുമായകാട്ടുചെടികളുടെയും വന്വൃക്ഷങ്ങളുടെയും പുഷ്പങ്ങളില്‍ നിന്ന്കാട്ടുതേനീച്ചകള്ശേഖരിച്ച തേനാണിത്. ഔഷധമൂല്യവുംഒപ്പം പ്രത്യേകരുചിയുമുളള തേന്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും അഗ്രോ ഇന്ഡസ്ട്രീസ്കോര്പ്പറേഷന്റെയുംവില്പ്പന കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
ഇതുകൂടാതെ തേന്‍, തേനധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെവിപണി വര്‍ദ്ധിപ്പിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്സമഗ്രമായഒരു പദ്ധതി കൃഷിവകുപ്പ്ആരംഭിക്കുന്നുണ്ട്.
രോഗപ്രതിരോധത്തിന്റെ പ്രാധാന്യംഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ ഘട്ടത്തില്സ്വാഭാവികരോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഔഷധതുല്യമായ പ്രകൃതിദായക ഭക്ഷണമായ തേന്‍,ഹോര്‍ട്ടികോര്‍പ്പിന്റെڅഅമൃത്ഹണിچ എന്ന ബ്രാന്‍ഡില്‍ എല്ലാഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഇതിന്റെ പ്രചരണത്തിനായി തേന്‍വണ്ടിയും ഹോര്‍ട്ടികോര്‍പ്പ് പദ്ധതിയിട്ടിട്ടുണ്ട്. കര്‍ഷകരില്‍ നിന്നുംകൂടുതല്‍ തേന്‍ സംഭരിക്കുന്നതിലൂടെമാന്ദ്യം അനുഭവിക്കുന്ന ഈ ഘട്ടത്തില്തേനീച്ചകര്ഷകര്ക്കുംഒരുകൈത്താങ്ങാകുന്നതായിരിക്കും. തേന്‍ ശേഖരണവുംവിപണനവുംശക്തിപ്പെടുത്തുന്നതിനായിڅഹണിചലഞ്ച്چ എന്ന പേരില്ഹോര്ട്ടികോര്പ്പ് ഈ ദൗത്യംഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനുളള ധനശേഖരണത്തില്ഹണിചലഞ്ചിനു പങ്കുവഹിക്കാന്‍ കഴിയുമെന്നാണ്ഉദ്ദേശിക്കുന്നത്.
തേനിച്ച കര്ഷകരെസഹായിക്കുന്നതിനായിതേനീച്ച വളര്‍ത്തലും അനുബന്ധ വ്യവസായങ്ങളുംഏകീകരിക്കുന്നതിനായിസംസ്ഥാനത്തുടനീളംതേനീച്ച വളര്‍ത്തല്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുവാന്‍ ഹോര്ട്ടികോര്പ്പ്തീരുമാനിച്ചിരിക്കുകയാണ്. 40 മുതല്‍ 50 പേരടങ്ങുന്ന തേനീച്ചകര്ഷകരേയുംസംരംഭകരേയും ഉള്‍പ്പെടുത്തി പഞ്ചായത്ത്തലത്തിലോ, ബ്ലോക്ക് പഞ്ചായത്ത്തലത്തിലോആയിരിക്കും ക്ലസ്റ്ററുകള്‍ രൂപീകരിക്കുക. തേന്‍ ഉത്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം തുടങ്ങിയകാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിനും കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് ലക്ഷ്യമിടുന്നുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍, തേന്മെഴുക് തുടങ്ങിയവശേഖരിക്കുകയും മൂല്യവര്‍ദ്ധിത ഉത്പന്നമാക്കിതേനിച്ചവളര്ത്തല്, څക്ലസ്റ്റര്‍ – വിപണന ശൃംഖലകള്‍چവഴിസംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തുംവിപണനം നടത്തുന്നതായിരിക്കും. തേനീച്ച കര്ഷകര്ക്ക്ആവശ്യമുളളതേനീച്ചകള്, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങള്‍, സംസ്കരണസാമഗ്രികള്, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ സാങ്കേതികവിദ്യഎന്നിവയുംതേനീച്ച ക്ലസ്റ്ററുകള്‍ക്ക് ലഭ്യമാക്കുന്ന വിപുലമായ പരിപാടികളാണ്ഉദ്ദേശിക്കുന്നത്. വനം-വന്യജീവിവകുപ്പിന്റെസഹകരണത്തോടെആദിവാസിവിഭാഗംഗുണഭോക്താക്കള്ക്ക് പ്രത്യേക ക്ലസ്റ്ററുംരൂപീകരിക്കുന്നതായിരിക്കും. (കാട്ടുതേന്‍ ഹോര്‍ട്ടികോര്‍പ്പ് ക്ലസ്റ്റര്‍)