കണ്ണൂര്‍ ആറളം ഫാം തൊഴിലാളികളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ആദ്യഗഡുവായ 24,19,154/രൂപ കഴിഞ്ഞ ദിവസം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് കൈമാറി. എം.ഡി. ബിമല്‍ ഘോഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രസന്നന്‍ നായര്‍ എന്നിവരാണ് മന്ത്രിക്ക് തുക കൈമാറിയത്.