ഉത്തരകേരളത്തിലെ പ്രമുഖ നവോത്ഥാന പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയും കവിയുമായ ടി.എസ്. തിരുമുമ്പിന് ഉചിതമായ സ്മാരകമായി ഈ സാംസ് കാരിക സമുച്ചയം മാറും. പയ്യന്നൂരില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും നിര്‍ണായക പങ്കുവഹിച്ച തിരുമുമ്പിന്‍റെ പാട്ടുകളും കവിതകളും ദേശീയ പ്രസ്ഥാനത്തിന് എന്തെന്നില്ലാത്ത ആവേശമാണ് പകര്‍ന്നു നല്‍കിയത്. കര്‍ഷക പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. പാടുന്ന പടവാള്‍ എന്നാണ് ടി.എസ് തിരുമുമ്പിനെ ഇ.എം എസ് വിശേഷിപ്പിച്ചത്.
വൈവിധ്യ സംസ്കാരമുള്ള ജില്ലയാണ് കാസര്‍ഗോഡ്. മലയാളം, കന്നഡ, തുളു ഭാഷകളുടെയും അവയുമായി ബന്ധപ്പെട്ട വിവിധ സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണിത്. മലയാള ഭാഷയിലെ പ്രശസ്തനായ കാല്‍പ്പനിക കവി. ശ്രീ. പി. കുഞ്ഞിരാമന്‍ നായരുടെ ജന്മസ്ഥലം ഈ സ്മാരകമുയരുന്ന മടിക്കൈ യില്‍ നിന്നും വളരെ അടുത്താണ്. പൂരക്കളി, മറത്തുകളി, യക്ഷഗാനം, തെയ്യം തുടങ്ങിയ ഗ്രാമീണ കലകളുടെ കേന്ദ്രവുമാണ് കാസര്‍ഗോഡ്. ഈ കലയും സംസ്കാരവുമൊക്കെ കരുതിവെക്കാന്‍ കഴിയുന്ന സൗകര്യപ്രദമായ സമുച്ചയമായി ഇതിനെ നമുക്ക് മാറ്റിത്തീര്‍ ക്കണം. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
42 കോടി രൂപയുടേതാണ് ഇവിടെ നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയം. ഇത് വെറും കേവലമായ ഒരു കെട്ടിടമോ കേന്ദ്രമോ സ്മാരകമോ മാത്രമല്ല. വൈവിധ്യമാര്‍ന്ന കലാ സാഹിത്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഒരു ആശാ കേന്ദ്രമായിരിക്കും. നാടകശാല, സിനിമാതിയേറ്റര്‍, സംഗീതശാല, ഗാലറി, പുസ്തകക്കടകള്‍, സെമിനാര്‍ ഹാളുകള്‍, ശില്‍പികള്‍ക്കും കരകൗശലവിദ്യക്കാര്‍ക്കുമുള്ള പണിശാലകള്‍, നാടകറിഹേഴ്സല്‍ ഹാളുകള്‍, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ചെറിയ കാലയളവില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാം അടങ്ങുന്നതായിരിക്കും സാംസ്കാരിക സമുച്ചയങ്ങള്‍.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തിന്‍റെ സാംസ്കാരിക രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞു. ആയിരം കലാകാരന്മാര്‍ക്ക് പ്രതിമാസം 15000 രൂപ വീതം നല്‍കുന്ന വജ്രജൂബിലി ഫെലോഷിപ്പ് രാജ്യത്ത് തന്നെ

മാതൃകയായ ഒരു പദ്ധതിയാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവര്‍ കലാപരിശീലനം നല്‍കുന്നത്. ലോകത്ത് എങ്ങുമുള്ള പ്രവാസി മലയാളികളുടെ മക്കള്‍ക്ക് മാതൃഭാഷയുടെ മധുരം നുകര്‍ന്ന് നല്‍കുന്ന മലയാളം മിഷന്‍റെ പ്രവത്തനം ഇന്ന് 33 രാജ്യങ്ങളിലേക്കും 21 സംസ്ഥാന ങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ചലച്ചിത്ര അക്കാഡമിക്ക് സ്വന്തം ആസ്ഥാന മന്ദിരം നിര്‍മ്മിച്ചത് സാംസ്കാരിക വകുപ്പിന്‍റെ ശ്രദ്ധേയമായ നേട്ടമാണ്. അനശ്വര നടന്‍ സത്യന്‍റെ സ്മാരകമായി ചലച്ചിത്ര പഠന ഗവേഷണ കേന്ദ്രവും ആര്‍കൈ വ്സും അവിടെ ആരംഭിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ പുതിയ 10 ഗ്രാമീണ തിയേറ്ററുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 22 സ്ക്രീനുകള്‍ ഇവിടെ സജ്ജീകരിക്കും.
എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും ഗ്രാന്‍റ് വര്‍ദ്ധിപ്പിച്ച് നല്‍കി. കടമ്മനിട്ട, മുരളി, ഡി. വിനയചന്ദ്രന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, പ്രേംനസീര്‍, കലാഭവന്‍ മണി, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഒ.എന്‍.വി, എന്‍.എന്‍. കക്കാട്, സാംബശിവന്‍ തുടങ്ങി നിരവധി കാലാകാരന്മാര്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ എം.ഡി. രാമനാഥന്‍ സ്മാരകം കണ്ണമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു. ജെ.സി. ഡാനിയേല്‍, എഴുത്തച്ഛന്‍ പുരസ്ക്കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡു കളുടെ തുകകള്‍ വര്‍ദ്ധിപ്പിച്ചു. അഭിനയപ്രതിഭകള്‍ക്കുള്ള ദേശീയ പുരസ്കാരമായ അമ്മന്നൂര്‍ പുരസ്ക്കാരം പുനഃസ്ഥാപിച്ചു. നാട്യരംഗത്ത് ഗുരുഗോപിനാഥിന്‍റെ സ്മരണയ്ക്കായി പുതിയ ദേശീയ പുരസ്ക്കാരം ഏര്‍പ്പെടുത്തി.
സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായും സാംസ്കാരിക വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ 750 രൂപയില്‍ നിന്ന് 1500 രൂപയായും വര്‍ധിപ്പിച്ചു. അടിയന്തിര ചികിത്സാ സഹായം ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ജനങ്ങളുടെ സര്‍ഗാത്മക ഒത്തുചേരലുകള്‍ക്ക് പൊതു ഇടം കണ്ടെത്തുന്ന സാംസ്കാരിക ഇടനാഴി, ഗ്രാമീണ കലാകാരന്മാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ഉപജീവനത്തിനായി റൂറല്‍ ആര്‍ട് ഹബ്ബ് തുടങ്ങിയ പുതിയ പദ്ധതി കളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
കോവിഡ് 19 പ്രതിസന്ധിയിലാക്കിയ ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് ഗവണ്മെ ന്‍റിന്‍റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ധനസഹായം എത്തിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നവരും കേരളത്തില്‍ സ്ഥിരതാമസ മാക്കിയിട്ടുള്ളവരുമായ 32000 പേര്‍ക്ക് പ്രതിമാസം 1000 രൂപ വെച്ച് രണ്ട് മാസം സമാശ്വാസ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ലഭിച്ച അപേക്ഷകളില്‍ 25735 പേര്‍ക്ക് ഇതിനകം 2000 വീതം നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്ന 6265 പേരുടെ അപേക്ഷ പരിശോധിച്ചു

വരുന്നു. ഇതിനു പുറമേ 10000 പേര്‍ക്ക് 2000 രൂപ വീതം ധനസഹായം നല്‍കാന്‍ സാംസ് കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡും നടപടികള്‍ സ്വീകരിച്ചു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പെര്‍ഫോമന്‍സ് പ്ലാറ്റ്ഫോം സ്ഥാപിക്കണമെന്ന ആവശ്യവും സാംസ്കാരിക വകുപ്പ് പരിശോ ധിക്കുകയാണ്.
കാസര്‍ഗോഡ് ജില്ലയില്‍ പുതിയ മൂന്ന് സ്ഥാപനങ്ങള്‍ കൂടി ആരംഭിക്കുക യാണ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ ആദ്യത്തെ സ്പോര്‍ട്സ് എം.ആര്‍.എസ്സ്, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍റെ സബ്ബ് ഓഫീസ് എന്നിവ ഉടനെ ആരംഭിക്കും. തുളു അക്കാദമിയുടെ പുതിയ ഓഫീസ് മന്ദിരവും ഉടനെ ഉദ്ഘാടനം ചെയ്യും.
എത്രയും വേഗം ഈ സാംസ്കാരിക സമുച്ചയം യാഥാര്‍ത്യമാകട്ടെ എന്നാശംസി ച്ചുകൊണ്ട് എന്‍റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കുന്നു.