കേരളകലാമണഡലത്തിലെ പുതിയതായി പണികഴിപ്പിച്ച സ്റ്റാഫ്ക്വാര്‍ട്ടേഴ്സ്സമുച്ചയത്തിന്‍റെയും നവീകരിച്ച ഭരണവിഭാഗംകെട്ടിടത്തിന്‍റെയുംഉദ്ഘാടനം സാംസ്ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ചേലക്കര എം.എല്‍.എ ശ്രീ. യു.ആര്‍. പ്രദീപ് മുഖ്യാതിഥിയായിരുന്നു.ജീവനക്കാര്‍ക്ക്താമസിക്കുന്നതിനുവേണ്ടി നാല്കോടിരൂപ ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകള്‍ അടങ്ങുന്ന കെട്ടിടസമുച്ചയത്തിന്‍റെആദ്യപടിയായി പണി പൂര്‍ത്തീകരിച്ച 6 ഫ്ളാറ്റുകളും നാല്പത്തിരണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തിമുന്നൂറ്റിഅറുപത്തി രണ്ട് രൂപ ചെലവഴിച്ച് നവീകരിച്ച ഭരണ വിഭാഗംകെട്ടിടവുമാണ്ഉദ്ഘാടനം ചെയ്തത്. ശ്രീ. യു.ആര്‍. പ്രദീപ് എം.എല്‍ എ മന്ത്രിക്കുവേണ്ടിശിലാഫലകം അനാഛാദനം ചെയ്തു. ഭരണസമിതിഅംഗങ്ങളായഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ശ്രീ. കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍സന്നിഹിതരായിരുന്നു. ഭരണസമിതിയംഗം ശ്രീ.ടി.കെ. വാസുസ്വാഗതവുംരജിസ്ട്രാര്‍ഡോ. കെ.പി. മനോജ് നന്ദിയും പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന പരിപാടിയില്‍കലാമണ്ഡലത്തിലെ അധ്യാപക-ഓഫീസ്ജീവനക്കാര്‍, വിദ്യാര്‍ത്ഥി(നി)കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി(നി)കള്‍, പ്രശസ്തകലാപ്രയോക്താക്കള്‍, കലാചിന്തകര്‍ തുടങ്ങിയവര്‍വിവിധ സ്ഥലങ്ങളില്‍നിന്നായി പങ്കെടുത്തു.