കേരള സംഗീതനാടക അക്കാദമി സർഗ ഭൂമിക ഓൺലൈൻ പരിപാടികൾക്ക് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ സാംസ്‌കാരികലോകം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാണ് സർഗഭൂമിക എന്ന ഓൺലൈൻ വേദി കേരള സംഗീതനാടക അക്കാദമി ഒരുക്കിയത്. ഈ ഓൺലൈൻ വേദിയിലൂടെ കലാപരിപാടികൾ ജനങ്ങളിലെത്തിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ സർഗ ഭൂമിയുടെ ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. അക്കാദമി ചെയർ പേഴ്‌സൺ കെ പി എ സി ലളിത അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എം രാധാകൃഷ്ണൻ നായർ സർഗ്ഗ ഭൂമികയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.