മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിനു നിർമിക്കുന്ന പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ. കെ. ബാലൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. ഇ. കെ വിജയൻ അധ്യക്ഷനായി.
ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ശ്രീ.  പിണറായി വിജയൻ   പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. മാപ്പിളപ്പാട്ടിനും അറബിമലയാളം സാഹിത്യത്തിനും അമൂല്യ സംഭാവനകൾ നൽകിയ പ്രതിഭയായിരുന്നു മോയിൻകുട്ടി വൈദ്യർ എന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എ. കെ. ബാലൻ നാദാപുരത്തെ എല്ലാ രാഷ്ട്രീയകക്ഷികളിൽ പെട്ടവരുടെയും സ്വകാര്യ അഹങ്കാരമാണെന്ന് ചടങ്ങിൽ സംസാരിച്ച മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.
ചടങ്ങിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ  അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി എച്ച് ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, വി പി കുഞ്ഞികൃഷ്ണൻ,  പി പി ചാത്തു, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, സി കെ ബാലൻ, അഡ്വ. സഞ്ജീവ്, കെ ടി കെ ചന്ദ്രൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ്, ഏറത്ത് ഇക്‌ബാൽ,  അക്കാദമി നാദാപുരം കേന്ദ്രം ഉപസമിതി ചെയർമാൻ വി സി ഇക്‌ബാൽ എന്നിവരും സംസാരിച്ചു. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി സ്വാഗതവും നാദാപുരം കേന്ദ്രം ഉപസമിതി ചെയർമാൻ  സി എച്ച് മോഹനൻ നന്ദിയും പറഞ്ഞു.
നാദാപുരം ടൗണിൽ 20  സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.