അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ പ്രവൃത്തികൾ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വികസന, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി  നിർവഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ പുതുവൽ, കുറ്റ്യാടി മണ്ഡലത്തിലെ തിരുത്തി, പാലയാട്, വള്ളിക്കുന്ന് മണ്ഡലത്തിലെ വെളിമുക്ക്, പെരിന്തൽമണ്ണ മണ്ഡലത്തിലെ മരുതമ്പാറ എന്നിവിടങ്ങളിലാണ് പുതിയ പട്ടികജാതി സങ്കേതങ്ങൾ നിർമിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ ശ്രീ. വി. ശശി അധ്യക്ഷനായിരുന്നു. എംഎൽഎമാരായ ശ്രീ. പാറക്കൽ അബ്ദുള്ള, ശ്രീ. പി. അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി. പി. ഐ. ശ്രീവിദ്യ നന്ദി പറഞ്ഞു. Construction of