പട്ടികജാതി-വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങൾ ഉണ്ടാക്കിയതായി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. ജില്ലയിൽ പൂർത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ  അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം, അംബേദ്കർ ഗ്രാമം സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 52 അംബേദ്കർ കോളനികൾ പൂർത്തീകരിച്ചു.