വിശ്വ പ്രശസ്തനായ ചലച്ചിത്രകാരൻ ഫെർണാണ്ടോ  സൊളാനസിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മൂന്നാം ലോക സിനിമയുടെ ഇതിഹാസ നായകനാണ് വിടപറഞ്ഞത് . രാഷ്ട്രീയ സിനിമകളുടെ പ്രസക്തി ഉറപ്പിക്കാൻ അദ്ദേഹത്തിലുണ്ടായിരുന്ന Total Film Makerക്ക് കഴിഞ്ഞു. The Hour of Furnaces ഇതിൻ്റെ മകുടോദാഹരണമാണ്. കഴിഞ്ഞ വർഷം നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ Lifetime Achievement Award അദ്ദേഹത്തിനാണ് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സമ്മാനിച്ചത്. കേരളത്തോട്  പ്രത്യേകമായ താൽപര്യം അദ്ദേഹം പുലർത്തിയിരുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.