Loading

Archive

Category: Press Releases

286 posts

പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 26 കോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍: മന്ത്രി.എ.കെ.ബാലൻ

പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 26 കോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍: മന്ത്രി.എ.കെ.ബാലൻ

പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 26 കോടി ചെലവിട്ട്  അത്യാധുനിക സൗകര്യങ്ങളോടെയാണ്ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി  പാലക്കാട് മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.  50260 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഹോസ്റ്റലില്‍ 11 നിലകളാണുള്ളത്. 120 മുറികള്‍, 20 അതിഥി മുറികള്‍, ഡൈനിങ് ഹാള്‍, അടുക്കള, വാര്‍ഡന്‍ ഓഫീസ് എന്നിവയാണ്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ. കെ. ബാലന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ. കെ. ബാലന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയാണ് മാതൃകയായെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ

ഭരണഘടനയില്‍ സാമൂഹ്യനീതി ഉറപ്പാക്കിയത് അംബേദ്കറുടെ പ്രധാന സംഭാവന -മന്ത്രി എ.കെ. ബാലന്‍

ഭരണഘടനയില്‍ സാമൂഹ്യനീതി ഉറപ്പാക്കിയത് അംബേദ്കറുടെ പ്രധാന സംഭാവന -മന്ത്രി എ.കെ. ബാലന്‍

* ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു ഡോ. ബി.ആര്‍. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. പട്ടികജാതി വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം

തൊടുപുഴ വാസന്തിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

തൊടുപുഴ വാസന്തിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അഭിനയ പ്രതിഭകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടിയായിരുന്നു വാസന്തി. വളരെ ചെറുപ്പത്തിലേ ബാലെയിലൂടെയും നാടകത്തിലൂടെയും അഭിനയരംഗത്തെത്തിയ അവര്‍ 450 ഓളം ചലച്ചിത്രങ്ങളിലും 16 ഓളം സീരിയലുകളിലും 100 ഓളം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും സിനിമാ അഭിനയത്തിന് ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡും ലഭിച്ചു.

വനാവകാശ നിയമം ആദിവാസികുടംബങ്ങള്‍ക്കുള്ള ഭൂമി വിതരണം ത്വരിതപ്പെടുത്തും -മന്ത്രി എ.കെ.ബാലന്‍

വനാവകാശ നിയമം ആദിവാസികുടംബങ്ങള്‍ക്കുള്ള ഭൂമി വിതരണം ത്വരിതപ്പെടുത്തും -മന്ത്രി എ.കെ.ബാലന്‍

ജില്ലയിലെ ഭൂരഹിതാരായ ആദിവാസി കുടംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരവും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും കൊടുക്കേണ്ട ഭൂമി എത്രയും വേഗം വിതരണം ചെയ്യുമെന്ന് പട്ടികവര്‍ഗ്ഗ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വനംവകുപ്പില്‍ നിന്നും വിട്ടുകിട്ടേണ്ട 7300 ഏക്കര്‍ ഭൂമി

കുടുംബശ്രീകള്‍ക്ക് വായ്പയായി 176 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി ബാലന്‍

കുടുംബശ്രീകള്‍ക്ക് വായ്പയായി 176 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി ബാലന്‍

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും സ്‌കോളര്‍ഷിപ്പ് വിതരണവും തിമിരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിന്നാക്ക, പട്ടികജാതി പട്ടികവര്‍ഗ വികസന പാര്‍ലിമെന്ററികാര്യ നിയമവകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു.    നീലേശ്വരം നഗരസഭ പിലിക്കോട്, കയ്യൂര്‍-ചീമേനി, വലിയ പറമ്പ

പൊതുവിദ്യാലയങ്ങളില്‍ ശില്‌പോദ്യാനം-പുതിയ കലാസാംസ്‌കാരിക മുന്നേറ്റത്തിന് ഊര്‍ജമാകും: മന്ത്രി എ.കെ.ബാലന്‍

പൊതുവിദ്യാലയങ്ങളില്‍ ശില്‌പോദ്യാനം-പുതിയ കലാസാംസ്‌കാരിക മുന്നേറ്റത്തിന് ഊര്‍ജമാകും: മന്ത്രി എ.കെ.ബാലന്‍

പൊതു വിദ്യാലയങ്ങളില്‍ ശില്‌പോദ്യാനം നിര്‍മ്മിക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കയ്യൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിച്ചു. ശില്‌പോദ്യാനം ഉദ്ഘാടനം ചെയ്ത മന്ത്രി സിമന്റിലാണ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ഥികളില്‍ ചിത്രകലയോടും ശില്‍പ നിര്‍മാണത്തോടുമുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനാണ് തെരഞ്ഞെടുത്ത

അടുത്തവര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും -മന്ത്രി എ.കെ. ബാലന്‍

അടുത്തവര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും -മന്ത്രി എ.കെ. ബാലന്‍

*2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വര്‍ധിപ്പിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ ടാഗോര്‍ തീയറ്ററില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത്തിലാണ്.

പട്ടികവർഗ്ഗക്കാർക്ക് വായ്പ

പട്ടികവർഗ്ഗക്കാർക്ക് വായ്പ

ആലപ്പുഴ: സംസ്ഥാന പട്ടികജാതി-വർഗ്ഗ  വികസന കോർപ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ്ഗത്തിൽപ്പെട്ട യുവജനങ്ങൾക്ക്   അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വായ്പ ലഭിക്കും. അപേക്ഷകര്‍ തൊഴിൽ രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.  കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും

പ്രവാസി കുട്ടികള്‍ക്കായി പൂക്കാലം വെബ് മാസിക

പ്രവാസി കുട്ടികള്‍ക്കായി പൂക്കാലം വെബ് മാസിക

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും കേരള സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷന്റെ ഓണ്‍ലൈന്‍ മാസികയായ പൂക്കാലം വെബ് മാസിക പരിഷ്‌കരിച്ച് പുറത്തിറക്കി.  പരിഷ്‌കരിച്ച പതിപ്പ് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പ്രകാശനം ചെയ്തു.  മലയാള ഭാഷയെ കൂടുതല്‍ അടുത്തറിയാനുതകുന്ന തരത്തിലാണ് പൂക്കാലം രൂപകല്പന

Skip to content