പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് കുട്ടികളുടെ മനോവ്യാപാരത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നതിനാല്‍ സാമൂഹ്യബോധത്തിന്‍റെയും മാനവികതയുടെയും സന്ദേശങ്ങള്‍