ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ സാംസ്കാരിക സമുച്ചയം: 30.40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി
ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്ററും സാംസ്കാരിക വകുപ്പിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയവും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ 30 .40 ഏക്കര്‍ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിനാണ് അനുമതി.