ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ
ഇക്കൊല്ലത്തെ ഓണത്തിന് 159753 ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള 61004 ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം 2019 സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും ആദിവാസി ഊരുകളിൽ നേരിട്ട് എത്തിക്കും.