ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്താനായി ഒരു കമ്മീഷനെ നിയിക്കണമെന്നാണ് ഈ സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്. നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തോടൊപ്പം ചേര്‍ത്ത് 3% സംവരണവും ആര്‍ട്‌സ് & സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനും