ഈയ്യിടെ അന്തരിച്ച പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണിയുടെ ചികിത്സാ ചെലവുകള്‍ക്ക് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചു. മദനോത്സവം, രാസലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത, അന്തരിച്ച ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി. ഉഷാറാണിയെ ചികിത്സിച്ചതിന്‍റെ ആശുപത്രി ബില്‍ അടയ്ക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി